മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് സാലഡ്. ബിരിയാണിയുടെയും ചോറിന്റെയും ഒപ്പം ആളുകൾ സാലഡ് കഴിക്കാറുണ്ട്. സാലഡിൽ തെെരാണ് പ്രധാനമായി ഉപയോഗിക്കുന്നത്. എന്നാൽ തെെര് ഉപയോഗിക്കാത്ത സാലഡ് കഴിച്ചിട്ടുണ്ടോ? അത്തരമൊരു സലാഡ് ഉണ്ട്. അതാണ് അങ്കമാലി സർലാസ്. അങ്കമാലി സ്പെഷ്യൽ സാലഡ് അഥവാ സർലാസ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഇടത്തരം വലിപ്പമുള്ള മൂന്ന് സവാള കട്ടി കുറച്ച് അറിഞ്ഞത് ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് മാറ്റി വയ്ക്കുക. ശേഷം ഒരു മുറി തേങ്ങ ചിരകിയതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് നല്ല പോലെ അരച്ച് പിഴിഞ്ഞെടുക്കണം. ഇനി മാറ്റിവച്ച സവാള പതിനഞ്ചുമിനിട്ടിന് ശേഷം നല്ലപോലെ നീര് കളഞ്ഞെടുക്കുക. അതിൽ ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, കാൽ ടീസ്പൂൺ കുരുമുളകുപൊടി, രണ്ടു ടീസ്പൂൺ വിനാഗിരി എന്നിവ ചേർക്കുക.
ഇനി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന തേങ്ങാപ്പാലുകൂടി അതിലേക്ക് ചേർത്ത് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചിളക്കുക. കറിവേപ്പിലയും പച്ചമുളകും കൂടി ചേർത്ത് ഇളക്കിയാൽ അങ്കമാലി സ്പെഷ്യൽ സർലാസ് റെഡി. ആരോഗ്യത്തിനും വളരെ നല്ലതാണ് ഈ സർലാസ്. ഇത് ചോറിന്റെയോ ബിരിയാണിയുടെയോ കൂടെ കഴിക്കാം. വെറുതെ കഴിക്കാനും വളരെ നല്ലതാണ്.