തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ മാദ്ധ്യമപ്രതിഭാസംഗമം 2025 ആഗസ്റ്റ് ആറ് ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ ധനകാര്യമന്ത്രി ശ്രീ.കെ.എൻ.ബാലഗോപാൽ സംഗമം ഉദ്ഘാടനം ചെയ്യും. 2024-25 വർഷത്തെ ഫെലോഷിപ്പിന് അർഹരായവർക്കാണ് ഫലകം സമ്മാനിക്കുക. അതോടൊപ്പം കൊവിഡ് കാലത്ത് ചടങ്ങുകൾ നടക്കാതിരുന്നതിനാൽ മാറ്റിവെച്ച 2019-20 വർഷത്തെ ഫെലോഷിപ്പ് ജേതാക്കൾക്കുളള മെമന്റോയും അക്കാദമി നടത്തിയ വാർത്താ അവതരണ മത്സര വിജയികൾക്കുളള സമ്മാനവും ചടങ്ങിൽ മന്ത്രി നൽകും. കേരള മീഡിയ അക്കാദമിയുടെ നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷനാകും. അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ സ്വാഗതം പറയും. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ ആശംസ നേരും. ഡോ.ജേക്കബ് പുന്നൂസ് ഐപിഎസ്, ഡോ.പി.കെ.രാജശേഖരൻ, ഡോ.മീന.ടി. പിളള, എഐ സ്‌പെഷ്യലിസ്റ്റ് ഷിജു സദൻ എന്നിവർ ശില്പശാല നയിക്കും.