a

തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംഘടിപ്പിച്ച "ധാർമികതയുടെ പ്രവാചകൻ മാനവീകതയുടെ ദാർശനികൻ " എന്ന മീലാദ് ക്യാമ്പെയിൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു. പന്ന്യൻ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഇമാം അഹ്മദ് മൗലവി,വിഴിഞ്ഞം ഹനീഫ്,മുഹമ്മദ് ബഷീർ ബാബു, എം.എ.ജലീൽ,ബീമാപള്ളി സക്കീർ,എം.എ.കരീം ശ്രീകാര്യം എന്നിവർ പങ്കെടുത്തു.