choice

കൊച്ചി: ചോയ്‌സ് ഇന്റർനാഷണൽ ലിമിറ്റഡിന്റെ സഹോദര സ്ഥാപനമായ ചോയ്‌സ് എ.എം.സി പ്രൈവറ്റ് ലിമിറ്റഡിന് മ്യൂച്വൽ ഫണ്ട് ബിസിനസ് തുടങ്ങാൻ സെബിയുടെ അന്തിമാനുമതി ലഭിച്ചു. ചോയ്‌സ് മ്യൂച്വൽ ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് കമ്പനിക്കാണ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡിന്റെ (സെബി) ലൈസൻസ് ലഭിച്ചത്. ഇൻഡെക്‌സ് ഫണ്ടുകൾ, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇ.ടി.എഫ്) എന്നീ നിക്ഷേപ ഉത്പന്നങ്ങളിലൂടെയായിരിക്കും ഇതിന് തുടക്കം കുറിയ്ക്കുക.
ധനകാര്യ സേവന രംഗത്തെ കമ്പനിയുടെ വളർച്ചയിലെ നാഴികക്കല്ലാണ് സെബിയുടെ അനുമതിയെന്ന് ചോയ്‌സ് ഇന്റർ നാഷണൽ സി.ഇ.ഒ അരുൺ പൊദ്ദാർ പറഞ്ഞു.