വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടരുന്ന ഭീഷണികൾക്ക് ശക്തമായി പ്രതികരിച്ച് ഇന്ത്യ. അമേരിക്ക യുറേനിയവും വളവും റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നില്ലേയെന്ന് ഇന്ത്യ ചോദിച്ചു. എന്നാൽ ഇതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. വാർത്തസമ്മേളനത്തിൽ ഒരു മാദ്ധ്യമപ്രവർത്തകനാണ് ഇക്കാര്യത്തെക്കുറിച്ച് ട്രംപിനോട് ചോദിച്ചത്.
"അമേരിക്ക യുറേനിയവും വളവും റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ഇന്ത്യ പറയുന്നുണ്ട്. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്" -എന്നാണ് മാദ്ധ്യമപ്രവർത്തകൻ ചോദിച്ചത്. എനിക്കതിനെക്കുറിച്ച് ഒന്നും അറിയില്ല. ഞാൻ അത് പരിശോധിക്കാം. എന്നിട്ട് മറുപടി നൽകാം- എന്നാണ് ട്രംപ് പ്രതികരിച്ചത്.
Journalist: India says the U.S. buys Russian uranium and fertilizers while criticising India for buying Russian energy. Your response?
— Shashank Mattoo (@MattooShashank) August 5, 2025
Trump: I don’t know anything about that. pic.twitter.com/RsYLrzREDP
അതേസമയം, ഇന്ത്യക്കെതിരെയുള്ള ട്രംപിന്റെ ഭീഷണികൾ നിയമവിരുദ്ധമാണെന്ന് റഷ്യ വ്യക്തമാക്കി. റഷ്യയുമായുള്ള വ്യാപാരം നിറുത്താൻ രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നത് അംഗീകരിക്കാനാകില്ല. വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കൽ പരമാധികാര രാജ്യങ്ങളുടെ അവകാശമാണെന്നും റഷ്യ ഓർമ്മിപ്പിച്ചു. ഇന്ത്യയടക്കം റഷ്യയുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ കഴിഞ്ഞ മാസം ഭീഷണി മുഴക്കിയതും വിവാദമായിരുന്നു.