indian-expat

മസ്‌ക്കറ്റ്: 2024 സെപ്റ്റംബറിൽ ഒമാൻ തൊഴിൽ മന്ത്രാലയം ചില തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് വിലക്കേർപ്പെടുത്തി പട്ടിക പ്രഖ്യാപിച്ചിരുന്നു. ഒമാനൈസേഷൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. ഇപ്പോഴിതാ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന തൊഴിലുകളുടെ പട്ടിക വിപുലീകരിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ഒമാൻ. ഉയർന്ന വൈദഗ്ധ്യം, സാങ്കേതിക, മാനേജീരിയൽ തൊഴിലുകളിൽ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനാണ് പട്ടിക ഇപ്പോൾ വിപുലീകരിക്കുന്നതെന്ന് ഒമാൻ തൊഴിൽമന്ത്രാലയം അറിയിച്ചു.

തൊഴിലുകളുടെ വിശദമായ പട്ടികയും നടപ്പാക്കൽ സമയക്രമവും

നടപ്പാക്കൽ സമയക്രമം

സിസ്റ്റം അനലിസ്റ്റ് (ജനറൽ), ഇൻഫർമേഷൻ സിസ്റ്റംസ് നെറ്റ്‌വർക്ക് സ്‌പെഷ്യലിസ്റ്റ്, മറൈൻ കൺട്രോളർ, കപ്പൽ മൂവ്‌മെന്റ് കൺട്രോളർ, കമ്പ്യൂട്ടർ മെയിന്റനൻസ് ടെക്നീഷ്യൻ.

കമ്പ്യൂട്ടർ പ്രോഗ്രാമർ, കമ്പ്യൂട്ടർ എഞ്ചിനിയർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ

വെബ്‌സൈറ്റ് ഡിസൈനർ, ഓപ്പറേഷൻ അനലിസ്റ്റ്

1988ൽ ആണ് ആദ്യമായി ഒമാനൈസേഷൻ ആരംഭിച്ചത്. പൊതു, സ്വകാര്യ മേഖലകളിലെ വിദേശ തൊഴിലാളികളെ മാറ്റി പരിശീലനം ലഭിച്ച ഒമാനി പൗരന്മാരെ നിയമിക്കുന്നതിനും പൗരന്മാർക്കിടയിലെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും വേണ്ടിയാണ് ഇത് നടപ്പാക്കിയത്.