ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം എന്നാണ് സ്‌കൂൾ ജീവിതത്തെ വിശേഷിപ്പിക്കാറ്. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കൂട്ടുകാർക്കൊപ്പം പങ്കിട്ട് കഴിച്ചതും മനോഹരമായൊരു ഓർമയാണ്. അന്ന് സ്റ്റീലിന്റെ ടിഫിൻ ബോക്സിലോ ഇലയിലോ ആയിരുന്നു കുട്ടികൾ ഭക്ഷണം കൊണ്ടുപോയിരുന്നത്. എന്നാൽ കാലം മാറിയതോടെ ടിഫിൻ ബോക്സിലും മാറ്റങ്ങൾ വന്നു.
ഇപ്പോൾ കുട്ടികൾ പല നിറത്തിലും രൂപത്തിലുമുള്ള ലഞ്ച് ബോക്സുകളിലാണ് ഭക്ഷണം കൊണ്ടുപോകുന്നത്. പല നിറങ്ങളിലുള്ള വാട്ടർ ബോട്ടിലുകളുമുണ്ട്. മകന്റെ ടിഫിൻ ബോക്സ് കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരച്ഛൻ. നിനക്കെത്ര ടിഫിൻ ബോക്സുകളുണ്ടെന്ന് അച്ഛൻ മകനോട് ചോദിക്കുകയാണ്. അപ്പോൾ ഓരോന്നും ആ കുട്ടി ബാഗിൽ നിന്ന് മേശപ്പുറത്ത് വയ്ക്കുന്നതാണ് വീഡിയോയിലുള്ളത്.
പണ്ട് ഒരു സ്റ്റീൽ പാത്രത്തിലായിരുന്നു ഭക്ഷണം കൊണ്ടുപോയിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല. അദ്ദേഹത്തിന്റെ മകൻ ഒന്നല്ല, രണ്ടല്ല, മൂന്ന് ഡബ്ബകളാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
ആദ്യത്തെ നീല നിറമുള്ള ടിഫിൻ കുട്ടി ഉച്ചഭക്ഷണം കൊണ്ടുപോകാനാണ് എടുത്തത്. അടുത്തത് പഴങ്ങളുള്ള താരതമ്യേന ചെറിയ ഒരു പാത്രമാണ്. സ്‌കൂളിൽ എത്തിയ ഉടനെ അവ കഴിക്കുമെന്ന് കുട്ടി വെളിപ്പെടുത്തുന്നു. അവസാന ടിഫിൻ ബോക്സ് ത്രികോണാകൃതിയിലാണ്, സ്‌കൂൾ ബസിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ കഴിക്കാനാണത്.