വന്യമൃഗങ്ങൾ വനത്തോടുചേർന്ന് ഗ്രാമപ്രദേശത്ത് ഇറങ്ങുന്നത് പതിവാണ്. അത്തരത്തിൽ അടുത്തിടെ ഒഡീഷയിലെത്തിയ ആനയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലാണ് സംഭവം നടന്നത്. തിരക്കേറിയ റോഡിന്റെ നടുവിൽ കാട്ടാന നിൽക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ ഉള്ളത്. ആന റോഡിലെത്തിയതോടെ ട്രക്ക് ഡ്രെെവർമാർ വാഹനത്തിൽ നിന്ന് ഇറങ്ങിഓടി.
പിന്നാലെ ആന ഈ ട്രക്കുകളിൽ ഭക്ഷണത്തിനായി പരിശോധന നടത്തുകയാണ്. ഒരു ട്രക്കിന്റെ ഡ്രെെവർ സീറ്റിൽ നിന്ന് ഒരു ബാഗും ആനയ്ക്ക് കിട്ടുന്നുണ്ട്. അതിൽ കഴിക്കാൻ വല്ലതുമുണ്ടോയെന്ന് നോക്കാൻ കാലും തുമ്പിക്കെെയും ഉപയോഗിച്ച് തുറക്കാൻ ശ്രമിക്കുകയാണ് വീഡിയോയിൽ ആന. ആനയുടെ അടുത്തായി കുറച്ച് ആളുകൾ നിൽക്കുന്നുണ്ടെങ്കിലും അത് അവരെ ഒന്നും ചെയ്യുന്നില്ല. വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്. നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്.
🚨 #BREAKING | ओडिशा में भूखे हाथी ने लगाया सड़क पर जाम
— Ritik Rajput (@ritikrajput2528) August 4, 2025
➡️ सुंदरगढ़ में जंगल से भटककर सड़क पर पहुंचा हाथी
➡️ ट्रक रोककर सूंड से की बैग की तलाशी
➡️ खाने की तलाश में ट्रक से उतारा बैग
Credit - @ndtvindia#Odisha #ElephantVideo #Sundargarh #ViralNews pic.twitter.com/bQ2lUrAQeo