revanth-babu

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ പൊലീസുകാരനെ ആക്രമിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ പിടിയിൽ. തൃശൂർ വരന്തരപ്പിള്ളി സ്വദേശി രേവന്ത് ബാബുവാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് ഇയാൾ പൊലീസുകാരനെ ആക്രമിച്ചത്.

ടോൾ പ്ലാസയിൽ ബാരിക്കേഡ് ഉയർത്തി വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. എന്നാൽ പോകാത്ത വാഹനങ്ങളുടെ താക്കോൽ ഇയാൾ ഊരിയെടുത്തു. വിവരമറിഞ്ഞ് പൊലീസെത്തി രേവന്തിനെ തടയാൻ ശ്രമിച്ചു. ഇതിനിടയിലാണ് വിഷ്ണു എന്ന പൊലീസുകാരന്റെ തലയ്ക്ക് പരിക്കേൽപ്പിച്ചത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തത്.

സ്റ്റേഷനിലെത്തിച്ചപ്പോഴും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴുമൊക്കെ രേവന്ത് ബാബു ബഹളംവച്ചു. സാറിനേക്കാളും മുകളിലുള്ളവരെ തനിക്കറിയാമെന്നാണ് ഇയാൾ പൊലീസിനോട് പറയുന്നത്. കേസെടുത്തോ ആരും വാദിക്കാൻ വരില്ലെന്നും വധശ്രമത്തിന് കേസെടുക്കൂവെന്നും ഇയാൾ ആക്രോശിച്ചു. വാഹനങ്ങൾ ബ്ലോക്ക് ആകുന്നത് പരിഹരിച്ചതിനാണ് തന്നെ പിടിച്ചുകൊണ്ടുവന്നതെന്നും പ്രതി പറഞ്ഞു.