help-desk

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലീപ് കേരള ( ലോക്കൽ ബോഡി ഇലക്ഷൻ അവയർനെസ് പ്രോ​ഗ്രാം) വോട്ടർ ഹെൽപ്പ് ഡെസ്ക് കളക്ടറേറ്റിൽ ആരംഭിച്ചു. ജില്ലാ കളക്ടർ അനു കുമാരിയാണ് ഇതിന്റെ ഉദ്ഘാടനം ചെയ്‌തത്.

വോട്ടർ ബോധവത്ക്കരണ പരിപാടി ആരംഭിക്കുക, യോ​ഗ്യരായവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കുക, വോട്ടിംഗ് പങ്കാളിത്തത്തില്‍ യുവ വോട്ടര്‍മാരുടെ ഇടയിലുള്ള നിസംഗത പരിഹരിക്കുക, തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ പങ്കാളികളാകേണ്ടതിന്റെ പ്രാധാന്യം വോട്ടര്‍മാരെ ഉദ്‌ബോധിപ്പിക്കുക തുടങ്ങിയവയാണ് ലീപ് ക്യാമ്പയിനിന്റെ ലക്ഷ്യം. വോട്ടിം​ഗ് മെഷീനുകളുടെ പ്രാഥമിക പരിശോധനയും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തി.