e

മോസ്കോ: റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമത്തിെന്റ ഭാഗമായി യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യൻ പ്രസിഡന്റ് വ്ലൊഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. ചർച്ച മൂന്ന് മണിക്കൂർ നീണ്ടതായി റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ കരാർ പ്രഖ്യാപിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ അന്ത്യശാസനത്തിെന്റ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് വിറ്റ്കോഫിെന്റ സന്ദർശനം. കൂടിക്കാഴ്ചയെക്കുറിച്ച് കുടുതൽ വിവരങ്ങൾ റഷ്യ പുറത്തുവിട്ടിട്ടില്ല. നേരത്തെ 50 ദിവസത്തിനകം വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നായിരുന്നു ട്രംപ് ആവശ്യപ്പെട്ടത്. പിന്നീട്, ഇത് വെള്ളിയാഴ്ച വരെയായി ചുരുക്കുകയായിരുന്നു. യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നില്ലെങ്കിൽ റഷ്യക്കെതിരെയും റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കെതിരെയും കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിനാൽ ഇന്ത്യക്ക് ചുമത്തിയ 25 ശതമാനം തീരുവ 24 മണിക്കൂറിനുള്ളിൽ ഉയർത്തുമെന്ന് ചൊവ്വാഴ്ച പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, ട്രംപിെന്റ മുന്നറിയിപ്പ് അവഗണിച്ച് യുക്രെയ്നെതിരെ റഷ്യ ആക്രമണം തുടരുകയാണ്.