ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് ഓറഞ്ച്. ജലാംശം ഏറെ അടങ്ങിയിട്ടുള്ളതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഓറഞ്ച് പ്രിയപ്പെട്ടതാണ്. വിറ്റാമിൻ സിയുടെ മികച്ച ഉറവിടം കൂടിയാണ് ഓറഞ്ച്. വിറ്റാമിൻ സി നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് വൻകുടൽ ക്യാൻസറിനുള്ള സാദ്ധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് വിറ്റാമിൻ സി വലിയ പങ്കാണ് വഹിക്കുന്നത്. മാത്രമല്ല, ഓറഞ്ചിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. സൗന്ദര്യം സംരക്ഷണത്തിനും ഓറഞ്ച് സഹായിക്കുന്നു. എന്നിരുന്നാലും ഓറഞ്ച് കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചില ഭക്ഷണങ്ങൾക്കുശേഷം ഓറഞ്ച് കഴിക്കാൻ പാടില്ലെന്നാണ് ആയുർവേദത്തിൽ പറയുന്നത്.
പാലുത്പന്നങ്ങൾ, പച്ചക്കറികൾ, ഇറച്ചി എന്നിവയ്ക്കൊപ്പം ഓറഞ്ച് കഴിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഭക്ഷണശേഷം പതിവായി ഓറഞ്ച് കഴിച്ചാൽ വയറുവേദന, സന്ധിവേദന, നീർവീക്കം, പേശിവേദന, ശ്വാസതടസം, അലർജി തുടങ്ങിയവ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളിലെ ആസിഡുകൾ മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് വിഘടിക്കും. ഉച്ചഭക്ഷണം, അത്താഴം എന്നിവയോടൊപ്പം ഇവ കഴിക്കുന്നത് ശരീരത്തിൽ വിഷാംശമുണ്ടാക്കിയേക്കാം.