തിരുവനന്തപുരം: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ജില്ലയില്‍ അംഗത്വമുള്ള എല്ലാ അംഗങ്ങളും തനത് സോഫ്റ്റ് വെയറിൽ (https://services.unorganisedwssb.org/index.php/home ) തങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പരിശോധിച്ച് പൂര്‍ണമാണെന്ന് ഉറപ്പ് വരുത്തണം. ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി അപ് ലോഡ് ചെയ്യേണ്ടതുമാണ്.
ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും നിലവില്‍ അംഗത്വം മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികള്‍ക്കും ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകള്‍ മുഖേനയോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ തൊഴിലാളികള്‍ക്ക് സ്വന്തമായോ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി ആധാര്‍ കാര്‍ഡ് , ഒരു ഫോട്ടോ, ഒപ്പ്, ബാങ്ക് പാസ്ബുക്ക്, അംശാദായ പാസ്ബുക്കിന്റെ തുക ഒടുക്കിയ അവസാനത്തെയും പേജ് എന്നിവ ഹാജരാക്കേണ്ടതാണ്.
അതത് ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേനയോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, അംഗങ്ങള്‍ സ്വന്തമായോ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ഡാറ്റാ അപ്‌ഡേഷന്‍ ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.