തിരുവനന്തപുരം: മെഡിസെപ് രണ്ടാംഘട്ട പ്രഖ്യാപനത്തിൽ ജീവനക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ ആഹ്ളാദപ്രകടനം നടത്തി.കേരള എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.വി.ശശിധരൻ ഉദ്ഘാടനം ചെയ്തു.വിവിധ ഏരിയ കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങളിൽ കേരള എൻ.ജി.ഒ യൂണിയൻ സൗത്ത് ജില്ലാ പ്രസിഡന്റ് ജി.ഉല്ലാസ് കുമാർ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മാത്യു.എം.അലക്സ്,എം.ജെ.ഷീജ,ജെ.ശ്രീമോൻ,ജി.സുനിൽകുമാർ,എ.അശോക്,വി.കെ.ജയകുമാർ,ഒ.കെ.ബിനിൽ,ആർ. ഐ.ശ്രീഹരി,എസ് .അനിൽകുമാർ എന്നിവർ പങ്കെടുത്തു.