pic

ഒട്ടാവ: ബോളിവുഡ് ഹാസ്യതാരം കപിൽ ശർമ്മയുടെ കാനഡയിലെ സറിയിലുള്ള കഫേയ്‌ക്കുനേരെ വീണ്ടും വെടിവയ്പ്. ഗോൾഡി ദില്ലൻ, ലോറൻസ് ബിഷ്ണോയ് എന്നിവരുടെ ഗുണ്ടാ സംഘങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. കാരണം വ്യക്തമല്ല. ആളപായമില്ല. ജൂലായ് 10ന് ഇതേ കഫേയ്ക്ക് നേരെ ഖാലിസ്ഥാൻ ഭീകരരും വെടിവയ്‌പ് നടത്തിയിരുന്നു.