d

മലപ്പുറം: സുഹൃത്തുക്കൾ തമ്മിലെ തർക്കത്തെ തുടർന്ന് തിരൂർ വാടിക്കലിൽ യുവാവ് കുത്തേറ്റുമരിച്ചു. കാട്ടിലപ്പള്ളി സ്വദേശി ചെറിയകത്ത് മനാഫിന്റെ മകൻ തുഫൈൽ ആണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വാഹനത്തിന്റെ താക്കോൽ സംബന്ധിച്ചാണ് സുഹൃത്തുക്കൾ തമ്മിൽ തർക്കമുണ്ടായത്. ഇതിനിടെ കത്തികൊണ്ടുള്ള കുത്തേറ്റ തുഫൈൽ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. ഇവിടെയുണ്ടായിരുന്ന തുഫൈലിന്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. തുഫൈലിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.