കൊച്ചുകുട്ടികളുടെ വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ബംഗളൂരുവിൽ താമസിക്കുന്ന ഒരു റഷ്യൻ പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡായിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യക്കാരിയായ സുഹൃത്തിനൊപ്പം സൈക്കിൾ ചവിട്ടുകയാണ് പെൺകുട്ടി. ഈ സമയം ഇരുവരും ഒന്നിച്ച് കന്നട കവിത ആലപിക്കുകയാണ്. കന്നട നന്നായി അറിയാവുന്ന ഒരാളെപ്പോലെ വളരെ ആത്മവിശ്വാസത്തോടെയാണ് പെൺകുട്ടി കവിത ചൊല്ലുന്നത്. 'ബന്നഡ ഹക്കി' പാടിക്കൊണ്ട് സൈക്കിൾ ചവിട്ടുകയാണ് ഇവർ. വർഷങ്ങളായി പെൺകുട്ടിയും കുടുംബവും ഇന്ത്യയിലാണ് ജീവിക്കുന്നത്. പെൺകുട്ടിയുടെ പേര് വിവരങ്ങൾ വ്യക്തമല്ല.
കഴിഞ്ഞ മൂന്ന് വർഷമായി റഷ്യക്കാരിയായ പെൺകുട്ടിയും ഇന്ത്യക്കാരിയും സുഹൃത്തുക്കളാണ്. പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ചുള്ള റഷ്യക്കാരിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇതും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്‌തിരിക്കുന്നത്. കൂടാതെ പെൺകുട്ടിയെ പ്രശംസിച്ചുകൊണ്ടും ഒരുപാട് പേർ കമന്റ് ചെയ്‌തിട്ടുണ്ട്.
'ഒരു രാജ്യത്ത് ജീവിക്കുമ്പോൾ അവിടത്തെ സംസ്‌കാരത്തെക്കൂടി മനസിലാക്കുകയെന്നത് വലിയ കാര്യമാണ്. ഈ കുട്ടിയൊരു മാതൃകയാണ്. ഇവിടെ ജീവിക്കുമ്പോൾ ഇങ്ങനെത്തന്നെയാകണം മോളേ', 'നിഷ്‌കളങ്കയായ പെൺകുട്ടി. നന്നായി പാട്ടുപാടുന്നു'- എന്നിങ്ങനെ പോകുന്നു കമന്റുകൾ.