trump

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിന് പിന്നാലെ അമേരിക്കയിലെ പ്രമുഖ റീട്ടെയിലർമാർ ഇന്ത്യയിൽ നിന്നുള്ള ഓർഡറുകൾ നിറുത്തിയതായി റിപ്പോർട്ട്. വാൾമാർട്ട്, ആമസോൺ, ടാർഗെറ്റ്, ഗ്യാപ്പ് തുടങ്ങിയ പ്രമുഖരാണ് ഓർഡറുകൾ നൽകുന്നത് താൽക്കാലികമായി നിറുത്തിവച്ചത്. കയറ്റുമതിക്കാർക്ക് ഇതുസംബന്ധിച്ച് ഇ- മെയിലുകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധിക ഇറക്കുമതിത്തീരുവയുടെ ഭാരം തങ്ങൾക്ക് താങ്ങാനാവില്ലെന്നും കയറ്റുമതിക്കാർ തന്നെ അത് ഏറ്റെടുക്കണമെന്നും അമേരിക്കൻ റീട്ടെയിലർമാർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഉയർന്ന താരിഫ് നൽകി ഇന്ത്യയിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യണമെങ്കിൽ ചെലവ് ഇപ്പോഴുള്ളതിന്റെ മുപ്പതുശതമാനത്തോളം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയിലേക്കുള്ള ഓർഡറുകളിൽ നാൽപ്പതുമുതൽ അമ്പതുശതമാനംവരെ കുറവുണ്ടാകുമെന്നും ഇതിലൂടെ 4-5 ബില്യൺ ഡോളർ നഷ്ടം ഇന്ത്യയ്ക്കുണ്ടാവുമെന്നും കണക്കാക്കുന്നുണ്ട്.

ടെക്‌‌സ്റ്റൈയിൽസ്, ആഭരണങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ എന്നിവയാണ് ഇന്ത്യയിൽ നിന്ന് പ്രധാനമായും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യൻ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഏറ്റവും വലിയ കയറ്റുമതിലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് അമേരിക്ക. ഇന്ത്യയിൽ നിന്നുള്ള വസ്ത്ര കയറ്റുമതിയുടെ 28 ശതമാനവും അമേരിക്കയിലേക്കാണ്. കോടികളാണ് ഇതിലൂടെ ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യൻ ഓർഡറുകൾ സ്വീകരിക്കുന്നതിൽ നിന്ന് അമേരിക്കൻ കമ്പനികൾ വിട്ടുനിൽക്കുന്നത് ബംഗ്ലാദേശ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങൾക്ക് നേട്ടമാകും എന്നാണ് വിലയിരുത്തുന്നത്. രണ്ടുരാജ്യങ്ങൾക്കും ഇരുപതുശതമാനം മാത്രമാണ് ഇറക്കുമതിചുങ്കം.

അതേസമയം, ​ട്രം​പി​ന്റെ​ അമ്പതുശതമാനം​ ​ഇ​റ​ക്കു​മ​തി​ ​തീ​രു​വ​യ്ക്കു​ ​മു​ന്നി​ൽ​ ​മു​ട്ടു​മ​ട​ക്കി​ല്ലെ​ന്ന ഉറച്ച ​​ നിലപാടിലാണ് ഇന്ത്യ.​ ​രാ​ജ്യ​ത്തെ​ ​ക​ർ​ഷ​ക​രു​ടെ​യും​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും​ ​താ​ത്പ​ര്യം​ ​ബ​ലി​ക​ഴി​ക്കു​ന്ന​ ​ഒ​രു​ ​ന​ട​പ​ടി​ക്കു​മി​ല്ലെ​ന്നാണ് ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്ന​ലെ​ ​വ്യ​ക്ത​മാ​ക്കിയത്. ഈ​ ​സാ​ഹ​ച​ര്യം​ ​അ​വ​സ​ര​മാ​ക്കി​ ​സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​ ​ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള​ ​ബ​ദ​ൽ​ ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​ക​ട​ക്കും.​ ​ന​യ​ത​ന്ത്ര​ത​ല​ത്തി​ലും​ ​നീ​ക്ക​ങ്ങ​ൾ​ ​ഊ​ർ​ജ്ജി​ത​മാ​ക്കും.​ ​

റ​ഷ്യ​യി​ൽ​ ​നി​ന്നു​ള്ള​ ​എ​ണ്ണ​ ​ഇ​റ​ക്കു​മ​തി​യു​ടെ​ ​പേ​രി​ലാ​ണ് ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ട്രം​പ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ക​ടു​ത്ത​ ​ന​ട​പ​ടി​ ​പ്ര​ഖ്യാ​പി​ച്ച​ത്.അ​സാ​ധാ​ര​ണ​ ​തീ​രു​വ​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യെ​യും​ ​ബാ​ധി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​മോ​ദി​ ​നി​ല​പാ​ട് ​ അറി​യി​ച്ചത്.​ ​എം.​എ​സ്.​സ്വാ​മി​നാ​ഥ​ൻ​ ​ശ​താ​ബ്‌​ദി​ ​സ​മ്മേ​ള​ന​ത്തെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​മോ​ദി.​ ​വ്യ​ക്തി​പ​ര​മാ​യി​ ​വി​ല​ ​കൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് ​അ​റി​യാ​മെ​ങ്കി​ലും​ ​ഭീ​ഷ​ണി​യെ​ ​നേ​രി​ടു​മെ​ന്ന​ത് ​ഇ​ന്ത്യ​യു​ടെ​ ​നി​ല​പാ​ടി​ന്റെ​ ​പ്ര​ഖ്യാ​പ​ന​മാ​ണ്.