gautami-kapoor-

പിറന്നാൾ ദിനത്തിൽ നടി മകൾക്ക് നൽകാൻ ആഗ്രഹിച്ച സമ്മാനം സെക്സ് ടോയ്. പ്രശസ്ത ടെലിവിഷൻ താരം ഗൗതമി കപൂറാണ് തന്റെ മകൾ സിയയുടെ പതിനാറാം പിറന്നാളിന് സെക്‌സ് ടോയ് സമ്മാനമായി നൽകാൻ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തിയത്. താരത്തിന്റെ അഭിമുഖം വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായപ്പോഴാണ് വിഷയം ശ്രദ്ധേയമായത്.

മേയ് മാസത്തിൽ ഹൗട്ടർഫ്ലൈക്കിന് നൽകിയ അഭിമുഖത്തിലാണ് ഗൗതമി കപൂർ തന്റെ മകൾക്ക് സെക്‌സ് ടോയ് സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. കൗമാരക്കാരായ കുട്ടികളുമായി ലൈംഗികതയെക്കുറിച്ച് സംഭാഷണം നടത്താൻ ഇന്ത്യയിലെ മാതാപിതാക്കൾ രണ്ടുതവണ ആലോചിക്കണം. ഈ സാഹചര്യത്തിൽ ഗൗതമിയുടെ ആഗ്രഹത്തെ സോഷ്യൽ മീഡിയ പ്രശംസിച്ചു.

'എന്റെ മകൾക്ക് പതിനാറ് വയസ് തികഞ്ഞപ്പോൾ ഒരു സെക്‌സ് ടോയ് അല്ലെങ്കിൽ വൈബ്രേറ്റർ സമ്മാനമായി നൽകുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു. അവളുമായി ചർച്ച ചെയ്തപ്പോൾ 'അമ്മയ്ക്ക് സ്വബോധം നഷ്ടപ്പെട്ടോ?' എന്നാണ് മറുപടി കിട്ടിയത്. എത്ര അമ്മമാർ അവരുടെ പെൺമക്കളോട് ഇത്തരം കാര്യങ്ങൾ ചോദിക്കാൻ തയ്യാറാകുന്നുണ്ടെന്ന് ഞാൻ മകളോട് ചോദിച്ചു. എന്തുകൊണ്ട് ആരും അത്തരം സമ്മാനങ്ങൾ നൽകുന്നില്ല? ഗൗതമി പറഞ്ഞു.

എന്റെ അമ്മ എനിക്ക് ചെയ്യാത്തത് സ്വന്തം മകൾക്ക് വേണ്ടി ഞാൻ ചെയ്തു. അവൾ എല്ലാ സുഖങ്ങളും അനുഭവിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. ഒരുപാട് സ്ത്രീകൾ ജീവിതത്തിലൂടെ കടന്നുപോകുന്നത് ഇത്തരം സുഖങ്ങൾ അനുഭവിക്കാതെയാണ്. എന്തിനാണ് അങ്ങനെയൊരു അവസ്ഥ? ഇന്ന് എന്റെ മകൾക്ക് 19 വയസായി. എനിക്ക് അങ്ങനെയൊരു കാര്യം തോന്നിയതിൽ മകൾക്ക് എന്നോട് ബഹുമാനമേയുള്ളു'. -ഗൗതമി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.