qq

തിരുവനന്തപുരം: അയ്യങ്കാളി ജന്മദിനത്തോടനുബന്ധിച്ച് പട്ടിക ജാതി വകുപ്പ് ഉപന്യാസ മത്സരം നടത്തും.സ്കൂൾ, കോളേജ്, വിഭാഗങ്ങളിലാണ് മത്സരം. കോളേജ് വിഭാഗത്തിന് അയ്യങ്കാളിയുടെ നവോത്ഥാന പോരാട്ടങ്ങളുടെ സമകാലിക പ്രസക്തി( പത്ത് ഫുൾ സ്കാപ്പ് പേജിൽ കവിയരുത്) എന്ന വിഷയത്തിലും

സ്കൂൾ വിഭാഗത്തിന് അയ്യങ്കാളിയുടെ സമര ജീവിതം( അഞ്ച് ഫുൾ സ്കാപ്പ് പേജിൽ കവിയരുത്) എന്ന വിഷയത്തിലുമാണ് മത്സരം.രചനയോടെപ്പം സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം ഉൾപ്പടെ 20ന് വൈകിട്ട് 5ന് മുമ്പ് പ്രിൻസിപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോ‌ർ സിവിൽ സർവീസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി, അംബേക്കർ ഭവൻ, മണ്ണന്തല, തിരുവനന്തപുരം-15 എന്ന വിലാസത്തിൽ അപേക്ഷ അയക്കുക. 28ന് വെള്ളയമ്പലത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി ഒ.ആർ.കേളു വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.