തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്കൂളിൽ രണ്ടുദിവസം നീണ്ടുനിൽക്കുന്ന 31-ാമത് കൾച്ചറൽ ഫെസ്റ്റ് കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് രത്നകല രത്നാകരൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ ഡോ.എ.ജി.രാജേന്ദ്രൻ,അക്കാഡമിക് കമ്മിറ്റി കൺവീനർ ബി.ചന്ദ്രബാബു,പ്രിൻസിപ്പൽ ഡോ.അനിത ആൻഡ്രൂ,വൈസ് പ്രിൻസിപ്പൽ ദീപ്തി.ടി,പ്രോഗ്രാം കോഓർഡിനേറ്റർ അമ്പിളി.കെ.ആർ,കൾച്ചറൽ ക്യാപ്ടൻ ആദിൽ നസീം,ദേവി ലക്ഷണ തുടങ്ങിയവർ പങ്കെടുത്തു.അക്സാ ആൻഡ്രൂവും ഭവിഷ്യയും മുരുകൻ കാട്ടാക്കടയുടെ കവിതകൾ ചൊല്ലി. അപർണ അനിൽ,അരവിന്ദ്,കാശിനാഥ്,അഭിരാം എന്നിവർ അവതാരകരായിരുന്നു. തുടർന്ന് വിവിധ വേദികളിലായി കുട്ടികളുടെ മത്സര പരിപാടികൾ നടന്നു.