s

തിരുവനന്തപുരം:ഷവർമ വില്പന നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്.59 സ്‌ക്വാഡുകൾ 1557 കടകളിലായി അഞ്ച്, ആറ് തീയതികളിൽ രാത്രിയാണ് പരിശോധന നടത്തിയത്. പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത 45 സ്ഥാപനങ്ങൾ പൂട്ടിച്ചു. 256 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 263 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകിയെന്ന് മന്തി വീണാ ജോർജ്ജ് അറിയിച്ചു. സംസ്ഥാനത്തെ ഷവർമ കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കാത്ത കടകൾക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം മയോണൈസ് ഉണ്ടാക്കാൻ പച്ചമുട്ട ഉപയോഗിക്കാൻ പാടില്ല ,വൃത്തിഹീനമായ ചുറ്റുപാടിൽ ഷവർമ പാകം ചെയ്യുവാനോ വിൽക്കുവാനോ പാടില്ല, വ്യക്തി ശുചിത്വം പാലിക്കണം. പാർസൽ ചെയ്യുന്ന ഭക്ഷണത്തിൽ സമയവും ഡേറ്റും രേഖപ്പെടുത്തണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. കടകൾക്ക് എഫ്.എസ്.എസ് ലൈസൻസ് നിർബന്ധമായും എടുത്തിരിക്കണം. കൊല്ലം പോളയത്തോട് നടത്തിയ പരിശോധനയിൽ 60 കിലോഗ്രാം പഴകിയ മാംസം പിടിച്ചെടുത്തിരുന്നു,​