തിരുവനന്തപുരം: റെയിൽവെ ട്രാക്ക്മെയിന്റനൻസ് കരാർ തൊഴിലാളികളുടെ സംഘടനയായ ആർ.സി.എൽ.യു ജില്ല കൺവെൻഷൻ നാളെ നടക്കും.ചാല സി.ഐ.ടി.യു ഓഫീസിലെ കെ.അനിരുദ്ധൻ സ്മാരക ഹാളിൽ നടക്കുന്ന പരിപാടി ഡോ.എ.സമ്പത്ത് ഉദ്ഘാടനം ചെയ്യും.ഡി.മോഹനൻ അദ്ധ്യക്ഷത വഹിക്കും. ടി.കെ അച്യുതൻ മുഖ്യപ്രഭാഷണം നടത്തും.കെ.ജെ.ഐസക് സംഘടന റിപ്പോർട്ടും ആർ.ശരത് ചന്ദ്രബാബു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും.എൻ.സുന്ദരം പിള്ള,എൻ.പത്മകുമാർ,സി.എസ്.കിഷോർ എന്നിവർ സംസാരിക്കും.