ചെന്നൈ: ഗ്രാൻഡ് മാസ്റ്റേഴ്സ് ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ മലയാളി താരം നിഹാൽ സരിൻ തന്നെക്കാൾ 56 ഫിഡെ റേറ്റിംഗ് കൂടുതലുള്ള ഡച്ച് ഗ്രാൻഡ് മാസ്റ്റർ അനീഷ് ഗിരിയെ സമനിലയിൽ തളച്ചു. ബോർഡിലും ക്ലോക്കിലും മുൻതൂക്കമുണ്ടായിരുന്നെങ്കിലും ജയിക്കാനുള്ള അവസരം നിഹാൽ നഷ്ടപ്പെടുത്തി.