പ്രതിമാസം ഒരു ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ സ്റ്റൈപെൻഡ്. ബിരുദമൊന്നും ആവശ്യമില്ല. ഹൈസ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാവർക്കും തസ്തികകളിലേക്ക് അപേക്ഷിക്കാം. പച്ച് എ.ഐ( puxh ai) സഹസ്ഥാപകനും സി.ഇ.ഒയുമായ സിദ്ധാർത്ഥ് ഭാട്ടിയയാണ് വമ്പൻ അവസരം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
എഐ എൻജിനീയർ, 'ഗ്രോത്ത് മജീഷ്യൻ' എന്നീ തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷാ രീതിയും തികച്ചും വ്യത്യസ്തമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഭാട്ടിയയുടെ പോസ്റ്റിന് താഴെ തങ്ങളുടെ കഴിവും താൽപ്പര്യവും പ്രകടിപ്പിച്ച് നേരിട്ട് കമന്റ് ചെയ്യണം. ഇന്റേൺഷിപ്പുകൾ പൂർണമായും റിമോട്ട് ആയതിനാൽ ഇന്ത്യയിലുടനീളമുള്ള ഉദ്യോഗാർത്ഥികൾക്ക് സൗകര്യപ്രദമായി ജോലി ചെയ്യാം.
🚨 We're Hiring! 🚨
— Siddharth Bhatia (@siddharthb_) August 6, 2025
Join @puch_ai to build AI for a Billion+ people.
💰 Stipend: ₹1L–2L/month
🗓️ Start: Whenever you're ready
📍 Remote
🚀 PPOs for top performers
🎓 No degree needed. We hired a high schooler last month.
Open Roles:
1. AI Engineering Intern (Full-time)
2.…
അപേക്ഷിക്കാൻ, താത്പര്യമുള്ളവർ സിഇഒ സിദ്ധാർത്ഥ് ഭാട്ടിയയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റിന് താഴെ, എന്തുകൊണ്ട് തങ്ങളെ തിരഞ്ഞെടുക്കണമെന്നും താങ്കളുടെ കമ്പനിയിൽ ജോലി ചെയ്യുന്നതിൽ തങ്ങൾക്കുള്ള ആവേശം എന്താണെന്നും വിശദീകരിച്ച് കമന്റ് ചെയ്താൽ മതി. മറ്റുള്ളവരെ നിർദ്ദേശിക്കാനും അദ്ദേഹം പോസ്റ്റിൽ പറയുന്നുണ്ട്. പാസ്റ്റ് വൈറലാക്കുകയും ലിങ്ക്ഡ്ഇൻ ഉപയോക്താക്കളിൽ നിന്ന് വലിയ ശ്രദ്ധ നേടുകയും ചെയ്തു.