food

കൊച്ചി: രുചിവൈവിധ്യങ്ങള്‍ അന്വേഷിച്ചു നടക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇതാ ഒരു സന്തോഷവാര്‍ത്ത. നഗരത്തിലെ പ്രധാന റസ്റ്റോറന്റുകളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചു ബില്ലടയ്ക്കുന്നവര്‍ക്ക് 10 ശതമാനം കിഴിവ് ലഭിക്കും.

ഹെഡ്ജ് കഫെ (എറണാകുളം സൗത്ത് ), റോസ്റ്റ് ടൗണ്‍ (ഇടപ്പള്ളി), ഗ്രാന്റ് എന്‍ട്രീ (വൈറ്റില), ഡിസ്ട്രിക്ട് 7 (കടവന്ത്ര), പലാരം (കാക്കനാട്, കടവന്ത്ര, നോര്‍ത്ത് പറവൂര്‍), ലിറ്റില്‍ സോയ് (പനമ്പള്ളിനഗര്‍), രസനായ് (പനമ്പള്ളിനഗര്‍), ഹാപ്പി കപ്പ് (പനമ്പള്ളിനഗര്‍, കലൂര്‍), ചോസ്പ്റ്റിസ് ആന്‍ഡ് ചോസ്പ്റ്റിസ് സിഗ്‌നേച്ചര്‍ (പാലാരിവട്ടം, കാക്കനാട്, കടവന്ത്ര, തൃപ്പുണിത്തുറ) എന്നീ റസ്റ്റോറന്റുകളിലാണ് സൗകര്യമുള്ളത്.

വിവിധ കാലാവധിയിലേക്കുള്ള ഈ ഓഫര്‍ ഒക്ടോബര്‍ 15ന് അവസാനിക്കും. ഈ ഓഫറിനായി ഉപഭോക്താക്കള്‍ ബില്ലിംഗിനു മുന്‍പായി കൗണ്ടറില്‍ അറിയിക്കണം.പരിമിത കാലത്തേക്കുള്ള ഈ ഓഫര്‍ നിബന്ധനകള്‍ക്ക് ബാധകമായിരിക്കുമെന്ന് ബാങ്ക് അറിയിച്ചു. ബാങ്കിന്റെ 'സൈ്വപ്പ് ചെയ്യൂ, ആസ്വദിക്കൂ' ക്യാംപെയിന്റെ ഭാഗമായാണ് ഓഫര്‍ നല്‍കുന്നത്.