village-park

തൃശൂർ: ഗുരുവായൂർ മുനിസിപ്പാലിറ്റിയെ ടെക്നോളജിയുടെയും സംരംഭകത്വത്തിന്റെയും പ്രദേശമാക്കി മാറ്റുന്ന ടാൽറോപിന്റെ വില്ലേജ് പാർക്ക് പാലുവായ് നിയോ വിസ്‌ഡം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ പ്രവർത്തനമാരംഭിച്ചു. വില്ലേജ് പാർക്കിന്റെ ഉദ്‌ഘാടനം മണലൂർ എംഎൽഎ മുരളി പെരുനെല്ലി നിർവഹിച്ചു.

വില്ലേജ് പാർക്കിലൂടെ ഇന്നവേറ്റീവ് എഡ്യൂക്കേഷനും അഡ്വാൻസ്ഡ് ടെക്നോളജിയും അനവധി സംരംഭങ്ങളും നിരവധി തൊഴിലവസരങ്ങളുമെല്ലാം ഗുരുവായൂർ മുനിസിപ്പാലിറ്റിയിലേക്കെത്തും. ഗൂഗിളും മൈക്രോസോഫ്റ്റും ആപ്പിളും ആമസോണുമെല്ലാം ആസ്ഥാനമായി തിരഞ്ഞെടുത്ത അമേരിക്കയിലെ സിലിക്കൺ വാലിയുടെ മാതൃകയിൽ കേരളത്തിൽ നിന്നും ആഗോള സംരംഭങ്ങൾ വളർത്തിയെടുക്കുന്നതിനായി സിലിക്കൺ വാലി മോഡൽ കേരളം വികസിപ്പിച്ചെടുക്കുകയാണ് ടാൽറോപ്.

വില്ലേജ് പാർക്ക് പ്രവർത്തനമാരംഭിച്ചതോടെ ഈ സിലിക്കൺ വാലി മോഡൽ കേരളത്തിന്റെ ഭാഗമായിരിക്കുകയാണ് ഗുരുവായൂർ മുനിസിപ്പാലിറ്റി. എഡ്യുക്കേഷൻ, ടെക്നോളജി, സംരംഭക മേഖലയിൽ വിപ്ലവകരമായ മുന്നേറ്റമാണ് വില്ലേജ് പാർക്കിലൂടെ ഗുരുവായൂർ മുനിസിപ്പാലിറ്റിയെ കാത്തിരിക്കുന്നതെന്നും ഭാവിയിൽ ഗുരുവായൂർ നൂതന ടെക്‌നോളജിയുടെയും ആഗോള സംരംഭങ്ങളുടെയും നാടായി അറിയപ്പെടുമെന്നും മുരളി പെരുനെല്ലി എംഎൽഎ പറഞ്ഞു.

ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽ പ്രവർത്തനമാരംഭിച്ച ടാൽറോപിന്റെ വില്ലേജ് പാർക്കിൽ അന്തർദേശീയ നിലവാരത്തിലുള്ള ഇൻഫ്രാസ്ട്രക്ചറാണ് ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള വർക്ക്സ്പേസ്, നിരവധി ഐ.ടി പ്രൊഫഷണലുകളുടെയും സംരംഭകരുടെയും സാന്നിദ്ധ്യം തുടങ്ങി പ്രദേശത്തെ ഏതൊരു പൗരനും ആശ്രയിക്കാൻ കഴിയുന്ന വില്ലേജ് പാർക്കിന് സവിശേഷതകൾ ഏറെയുണ്ട്.

എല്ലാ മേഖലയിലും ടെക്നോളജി ആധിപത്യം നേടുമ്പോൾ ഏറ്റവും അഡ്വാൻസ്ഡ് ടെക്നോളജിയെത്തിച്ച് ഗുരുവായൂരിനെ ടെക്-മുനിസിപ്പാലിറ്റിയാക്കി മാറ്റുന്നതിനുളള പ്രവർത്തനങ്ങൾ വില്ലേജ് പാർക്ക് കേന്ദ്രീകരിച്ച് നടക്കും. നാളത്തെ ലോകത്തേക്ക് പുതുതലമുറയെ സജ്ജമാക്കുന്ന ഇന്നവേറ്റീവ് എഡ്യുക്കേഷൻ വില്ലേജ് പാർക്കിലൂടെ മുനിസിപ്പാലിറ്റിയിലേക്കെത്തും. ഗുരുവായൂരിന്റേതു മാത്രമായ സാധ്യതകളെ ഉപയോഗപ്പെടുത്തിയും അനവധി സംരംഭങ്ങൾ ഉയർന്നു വരും.

സിലിക്കൺ വാലി മോഡൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലൂടെ കേരളത്തിൽ നിന്നും 140 വൻകിട സ്റ്റാർട്ടപ്പുകളാണ് ടാൽറോപ് വികസിപ്പിച്ചെടുത്തു കൊണ്ടിരിക്കുന്നത്. ഈ സ്റ്റാർട്ടപ്പുകൾക്കും ടാൽറോപ് ഇക്കോസിസ്റ്റത്തിന്റെ ഭാഗമാവുന്ന മറ്റനവധി സ്റ്റാർട്ടപ്പുകൾക്കും ടാലന്റഡായ ജീവനക്കാരെ കണ്ടെത്തുന്നതുൾപ്പടെ വിവിധ ഘട്ടങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഗുരുവായൂർ കേന്ദ്രീകരിച്ച് നടക്കും.

ചെറുകിട സംരംഭങ്ങൾക്ക് ആഗോള നിലവാരത്തിലേക്ക് ഉയരുന്നതിനുള്ള അവസരങ്ങൾ വില്ലേജ് പാർക്ക് വഴി ലഭ്യമാവും. ടെക്നോളജി നിയന്ത്രിത ലോകത്തേക്ക് ഗുരുവായൂർ മുനിസിപ്പാലിറ്റിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി സമ്പൂർണ്ണ ഡിജിറ്റൽ ലിറ്ററസി ഉൾപ്പടെ ലക്ഷ്യമിട്ടുള്ള അനവധി ക്യാംപയിനുകൾക്കും വില്ലേജ് പാർക്ക് കേന്ദ്രീകരിച്ച് തുടക്കമിട്ടു കൊണ്ടിരിക്കുന്നു. വില്ലേജ് പാർക്കിലൂടെ അനവധി സംരംഭങ്ങളെത്തുന്നതോടെ നിരവധി തൊഴിലവസരങ്ങളും വരുമാന മാർഗ്ഗങ്ങളും സൃഷ്ടിക്കപ്പെടുമെന്നും ടാൽറോപ് കോ-ഫൗണ്ടറും സി.ഇ.ഒ യുമായ സഫീർ നജുമുദ്ദീൻ പറഞ്ഞു.

'സിലിക്കൺ വാലി മോഡൽ ഗുരുവായൂർ' എന്ന പ്രൊജക്ടിലൂടെയാണ് ഗുരുവായൂർ മുനിസിപ്പാലിറ്റിയെ സിലിക്കൺ വാലി മോഡൽ കേരളത്തിന്റെ ഭാഗമാക്കുന്നത്. ഓരോ വാർഡിൽ നിന്നും ടെക്‌നോളജിയിൽ മിടുക്കരായ ഒരു കുട്ടിയെ വീതം കണ്ടെത്തി ക്രിയേറ്റർമാരാക്കുന്ന സൗജന്യ വിദ്യാഭ്യാസ പദ്ധതിയായ 'വൺ ക്രിയേറ്റർ ഫ്രം വൺ വാർഡ്’, മുനിസിപ്പാലിറ്റിയിലെ വനിതകൾക്കായി വിവിധ ശാക്തീകരണ പദ്ധതികൾ ഉൾപ്പെടുത്തി തുടക്കമിടുന്ന 'പിങ്ക് കോഡേഴ്സ്' എന്നീ പ്രോജക്ടുകളുടെ ലോഞ്ചും നിയോ വിസ്‌ഡം കോളേജ് ടാൽറോപിന്റെ ഇക്കോസിസ്റ്റം പാർട്ണറാകുന്നതിന്റെ അനൗൺസ്‌മെന്റും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു.

നടിയും പ്രശസ്‌ത അവതാരകയുമായ ഡയാന ഹമീദ് അവതാരകയായ ചടങ്ങിൽ ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ്, മുൻ എം.എൽ.എ വി.ടി ബൽറാം, തൃശൂർ ചാവക്കാട് ഹയാത് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. ഷൗജാദ് മുഹമ്മദ്, ടാൽറോപ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ആൻമേരി ജിജു കെ തുടങ്ങിയവരും സംസാരിച്ചു.

സിലിക്കൺ വാലി മോഡൽ ഗുരുവായൂർ പ്രൊജക്ടിന്റെ ഇൻഫ്രാസ്ട്രക്ചർ പാർട്ണറായ നിയോ വിസ്‌ഡം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ചെയർമാനും പാലുവായ് വാർഡ് കൗൺസിലറുമായ മെഹ്‌റൂഫ് കെ.എമ്മിനെ ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു.

സിലിക്കൺ വാലി മോഡൽ കേരളം വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 1064 പ്രദേശങ്ങളെയാണ് ടാൽറോപ് ടെക്നോളജിയുടെയും സംരംഭകത്വത്തിന്റെയും പ്രദേശങ്ങളാക്കി മാറ്റുന്നത്. ഇതിന്റെ ഭാഗമായി 1064 പ്രദേശങ്ങളിലും കെട്ടിട ഉടമകൾക്ക് മികച്ച വരുമാനം ഉറപ്പുവരുത്തി ഇൻഫ്രാസ്ട്രക്ചർ പാർട്ണർമാക്കി വില്ലേജ് പാർക്കുകൾ പൂർത്തീകരിച്ചു വരികയാണ്.

സംസ്ഥാനത്തിന്റെ ഏതു ഭാഗത്തുമുള്ള കെട്ടിട ഉടമകൾക്കും തങ്ങളുടെ പ്രദേശങ്ങളെ സിലിക്കൺ വാലി മോഡൽ കേരളത്തിന്റെ ഭാഗമാക്കുന്ന ദൗത്യത്തോടൊപ്പം പങ്കുചേരുന്നതിനും മികച്ച വരുമാനം നേടുന്നതിനും ബന്ധപ്പെടാമെന്ന് ടാൽറോപ് അറിയിച്ചു.