ഐ ഐ ടി കളിലും, എൻ ഐ ടി കളിലും സ്കോളർഷിപ്പോടുകൂടി ബിരുദാനന്തര പഠനത്തിനും, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിലിനും ഉപകരിക്കുന്ന ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ് -ഗേറ്റ് GATE പരീക്ഷ 2026 ഫെബ്രുവരി 7, 8, 14,15 തീയതികളിൽ നടക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ രാവിലെ 9 .30 മുതൽ 12.30 വരെയും, ഉച്ചയ്ക്കു ശേഷം 2.30 മുതൽ 5.30 വരെയും രണ്ടു ഷിഫ്റ്റുകളിലായാണ്. വിദ്യാർത്ഥിയുടെ ബിരുദ നിലവാരത്തിലുള്ള അറിവ് വിലയിരുത്തുന്ന ദേശീയ തലത്തിലുള്ള പരീക്ഷയാണിത്. എൻജിനിയറിംഗ്, സയൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ബാംഗ്ലൂരിനോടോപ്പം 7 ഐ ഐ ടി കളും ചേർന്നുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രലയത്തിന്റെ കീഴിലുള്ള നാഷണൽ കോ-ഓർഡിനേഷൻ ബോർഡാണ് ഗേറ്റ് പരീക്ഷ നടത്തുന്നത്. ഇവയിൽ ഐ ഐ ടി ബോംബെ, ഡൽഹി, ഗുവാഹട്ടി, കാൺപൂർ, ഖരഗ്‌പൂർ, മദ്രാസ്, റൂർഖെ എന്നിവ ഉൾപ്പെടുന്നു.
30 വിഷയങ്ങളിൽ ചോദ്യ പേപ്പറുകളുണ്ട്. ഒരാൾക്ക് രണ്ടു വിഷയങ്ങളിൽ വരെ പരീക്ഷയെഴുതാം. ഗേറ്റ് പരീക്ഷ സ്കോറിനു മൂന്ന് വർഷം വരെ വാലിഡിറ്റിയുണ്ടാകും. എൻജിനിയറിംഗ്, ടെക്നോളജി, സയൻസ്, ആർക്കിടെക്ചർ, ഹ്യൂമാനിറ്റീസ് ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
ഗേറ്റ് പരീക്ഷയിൽ യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സ്കോർ വിലയിരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രലയത്തിന്റെ കീഴിലുള്ള ഐ ഐ ടി, എൻ ഐ ടി തുടങ്ങിയ സ്ഥാപനങ്ങളിലും, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എൻജിനിയറിംഗ്, ടെക്നോളജി, ആർക്കിടെക്ചർ, സയൻസ്, ഹ്യൂമാനിറ്റീസ് ബിരുദാനന്തര പ്രോഗ്രാമുകൾക്കും, ഡോക്ടറൽ പ്രോഗ്രാമുകൾക്കും പ്രവേശനം ലഭിക്കും. നിരവധി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ മാനേജീരിയൽ തല റിക്രൂട്ട്മെന്റിനു ഗേറ്റ് സ്കോർ പരിഗണിക്കാറുണ്ട്. ഗെയിൽ ഇന്ത്യ ലിമിറ്റഡ്, കോൾ ഇന്ത്യ ലിമിറ്റഡ്, ഡി ആർ ഡി ഒ, എൻ എൽ സി ഇന്ത്യ ലിമിറ്റഡ്, എൻ ടി പി സി ലിമിറ്റഡ് , എൻ എം ഡി സി, ഗ്രിഡ് ഇന്ത്യ, എൻ പി സി ഐ എൽ തുടങ്ങിയ സ്ഥാപനങ്ങളിൽ മാനേജ്മെന്റ്, എക്സിക്യൂട്ടീവ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നത് ഗേറ്റ് സ്കോർ വിലയിരുത്തിയാണ്. ഗേറ്റ് 2026 നു ഇന്ത്യക്കു പുറത്തുള്ള രാജ്യങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളില്ല.ഗേറ്റിനു ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ വെബ്പോർട്ടൽ ഉടൻ പുറത്തിറങ്ങും. ഐ ഐ ടി ഗോഹട്ടിക്കാണ് ഈ വർഷത്തെ പരീക്ഷ ചുമതല. ഗേറ്റിനു ഒക്ടോബർ 6 വരെ ഫൈനോടുകൂടി ഓൺലൈനായി അപേക്ഷിക്കാം.
മൂന്ന് മണിക്കൂറാണ് പരീക്ഷ സമയം. ജനറൽ ആപ്റ്റിറ്റ്യൂഡിൽ നിന്നും 15 മാർക്കും, വിഷയങ്ങളിൽ നിന്നും മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുമാണ് പരീക്ഷയ്ക്കുള്ളത്. മൊത്തം 100 മാർക്കാണ്. നെഗറ്റീവ് മാർക്കിംഗ് രീതിയുണ്ട്. ചിട്ടയോടെയുള്ള പഠനം മികച്ച ഗേറ്റ് സ്കോർ ലഭിക്കാൻ ഉപകരിക്കും. www.gate2026.iitg.ac.in.
കേരള സ്റ്റേറ്റ് റൂട്രോണിക്സ് അപേക്ഷകൾ ക്ഷണിക്കുന്നു
കേരള സ്റ്റേറ്റ് റൂട്രോണിക്സ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടുകൂടി
പി.എസ്.സി നിയമനങ്ങൾക്കും Norka Attestation നും യോഗ്യമായ പി.ജി.ഡി.സി. എ, ഡി.സി.എ, ഡാറ്റാ എൻട്രി,ഡി.ടി.പി കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, പി.ഡി കാഡ് (ആട്ടോകാഡ്),ആർക്കിടെക്ചറൽ ബിൽഡിംഗ് ഡിസൈൻ,2D& 3Dഅനിമേഷൻ, വെബ് ആൻഡ് ഗ്രാഫിക് ഡിസൈനിംഗ്, ഹാർഡ് വെയർ ആൻഡ് നെറ്റ്വർക്കിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/ + 2/ Diploma degree ആണ് യോഗ്യത.
കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അംഗീകൃത പഠനകേന്ദ്രങ്ങൾ ആരംഭിക്കാനും അപേക്ഷിക്കാം.വിവരങ്ങൾക്ക് www.keralastaterutronix.com. ഫോൺ: 9072767005, 9074356727, 9072645401, 402, 403.
ഡിസൈൻ കോഴ്സ് അലോട്ട്മെന്റായി
ബാച്ചിലർ ഒഫ് ഡിസൈൻ കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാന അലോട്ട്മെന്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 12നകം കോളേജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
ബി.സി.എ, ബി.ബി.എ അലോട്ട്മെന്റ്
സാങ്കേതിക സർവകലാശാലയുടെ കോളേജുകളിലെ ബി.സി.എ. / ബി.ബി.എ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട അലോട്ട്മെന്റ് 12 ന് നടത്തും. www.lbscentre.kerala.gov.in വെബ്സൈറ്റിൽ 11 വരെ ഓപ്ഷൻ നൽകാം. വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
എൽ.എൽ.ബി രണ്ടാം അലോട്ട്മെന്റായി
ത്രിവത്സര എൽ.എൽ.ബി പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത താത്ക്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ 10ന് രാത്രി 11.59നകം ceekinfo.cee@kerala.gov.in ഇ-മെയിലിൽ അറിയിക്കണം. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487
പ്രിന്റിംഗ് ടെക്നോളജി കോഴ്സുകൾ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും നടത്തുന്ന പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ കെജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷൻസ്, കെ.ജി.ടി.ഇ പ്രസ് വർക്ക്, കെജി.ടി.ഇ പോസ്റ്റ്-പ്രസ് ഓപ്പറേഷൻസ് & ഫിനിഷിംഗ് (പാർട്ട് ടൈം) കോഴ്സുകളിലേക്കാണ് 18നകം അപേക്ഷിക്കേണ്ടത്. 0471-2474720, 0471-2467728, www.captkerala.com.