elephant

അമ്മയ്ക്കൊപ്പം മഴയത്ത് റോഡ് മുറിച്ചുകടക്കുന്ന കുട്ടിയാനയുടെ കൗതുകകരമായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ പർവീൺ കസ്വാനാണ് 20 സെക്കൻഡുള്ള വീ‌‌ഡിയോ പങ്കുവച്ചത്. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ജനിച്ച കുട്ടിയാനയെയാണ് അമ്മ ആന ശ്രദ്ധാപൂർവ്വം റോഡിലൂടെ നയിക്കുന്നത്.

ജനിച്ച് ഒന്ന് മുതൽ രണ്ട് മണിക്കൂറിനുള്ളിൽ ആനക്കുട്ടികൾ നടക്കാൻ തുടങ്ങും. വനത്തിലൂടെ അവയ്ക്ക് അതിജീവിക്കാൻ ചലനശേഷി പ്രധാനമാണെന്ന് ദൃശ്യങ്ങൾക്കൊപ്പം ഫോറസ്റ്റ് ഓഫീസർ കുറിച്ചു. പ്രകൃതിയുടെ അത്ഭുതമെന്നാണ് ഈ കൗതുകകരമായ കാഴ്ച്ചയെ പലരും വിശേഷിപ്പിച്ചത്. കഴിഞ്ഞ മാസം മറ്റൊരു വീഡിയോയിൽ ഒരു കുട്ടിയാന കസേരയിൽ കയറി മനുഷ്യനെപ്പോലെ ഇരിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോയും വൈറലായിരുന്നു.

An unsteady walk, as the calf just came into world. Elephant calves start walking within 1-2 hour of birth. In wild they have to be mobile, necessary for survival pic.twitter.com/dEQO0dPtP1

— Parveen Kaswan, IFS (@ParveenKaswan) August 7, 2025