1

തിരുവനന്തപുരം: ബീമാപള്ളി സാമൂഹികാരോഗ്യ കേന്ദ്രം സംഘടിപ്പിച്ച വെങ്ങാനൂർ ഇലൈറ്റ് ലയൺസ് ക്ലബ് പോഷകാഹാരക്കിറ്റ് നിർദ്ധനരായ ക്ഷയരോഗികൾക്ക് നൽകി. കിറ്റ് വിതരണം ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ബിസ്മി കബീർ നിർവഹിച്ചു. ചിഞ്ചു ജെ.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, നന്ദകുമാർ.ആർ.എസ് യൂത്ത് എംപവർമെന്റ് ആൻഡ് ലയൺസ് ഇന്റർനാഷ്ണൽ ഡിസ്ട്രിക്ട് സെക്രട്ടറി, ബിജു.വൈ.പി. വെങ്ങനൂർ ഇലൈറ്റ് ലയൺസ് ക്ലബ് പ്രസിഡന്റ്, രാകേഷ്.എ.ആർ,​വെങ്ങന്നൂർ ഇലൈറ്റ് ലയൺസ് ക്ലബ് അഡ്മിനിസ്ട്രേറ്റർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് അക്ഷയ കൃഷ്ണ, രാഖി എന്നിവർ പങ്കെടുത്തു.