കാളിദാസ് ജയറാം തെലുങ്ക് അരങ്ങേറ്റത്തിൽ. മഹാകാളി എന്ന ലേഡി സൂപ്പർ ഹീറോ ചിത്രത്തിലൂടെയാണ് തെലുങ്ക് അരങ്ങേറ്റം. പൂജ അപർണ കൊല്ലുരുആണ് മഹാകാളി സംവിധാനം ചെയ്യുന്നത് . ഹനുമാൻ എന്ന ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്ത പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സലിലാണ് മഹാകാളി ഒരുങ്ങുന്നത്. ബോളിവുഡ് താരം അക്ഷയ് ഖന്ന പ്രധാന വേഷത്തിലെത്തുന്നു. അതേസമയം
ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ ചിത്രങ്ങൾക്കുശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരം എന്ന ചിത്രത്തിലൂടെ 22 വർഷത്തിനുശേഷം ജയറാമും മകൻ കാളിദാസുംഒരുമിക്കാൻ ഒരുങ്ങുന്നു. സംവിധായകൻ ജൂഡ് ആന്തണി ജോസഫും അരവിന്ദ് രാജേന്ദ്രനും ചേർന്നാണ് രചന. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. നായകനായ ശേഷം കാളിദാസ് ഇതാദ്യമായാണ് ജയറാമിനൊപ്പം അഭിനയിക്കുന്നത്. 2000 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചുകൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ മകനായാണ് കാളിദാസന്റെ അരങ്ങേറ്റം. 2003 ൽ സിബിമലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലും ഇരുവരും അച്ഛനും മകനുമായി അഭിനയിച്ചു. ഇൗ ചിത്രത്തിലെ അഭിനയത്തിന് കാളിദാസിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അംഗീകാരം ലഭിച്ചു. ആശ ശരത് ഉൾപ്പെടെ നിരവധി താരങ്ങൾ പ്രജിത്ത് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.