തിരുവനന്തപുരം: പ്ലാവിള ആറാമട എൻ.എസ്.എസ്. കരയോഗ വാർഷിക പൊതുയോഗം കരയോഗം സംസ്ഥാന വൈസ് പ്രസിഡന്റും അഖിലന്ത്യാ അയ്യപ്പസേവാ സംഘം പ്രസിഡന്റുമായ എം.സംഗീത്കുമാർ ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് അവാർഡ് നൽകി. കരയോഗം സെക്രട്ടറി ഗോപിനാഥപിള്ള, മേഖല കൺവീനർ അഡ്വ. എം.കൃഷ്ണകുമാർ, വാർഡ് കൗൺസിലർ ജയലക്ഷ്മി, അഡ്വ.സുധീരകുമാർ, എൽ.വിജയകുമാരി, ജോയിന്റ് സെക്രട്ടറി ഗംഗാധരൻപിള്ള എന്നിവർ പങ്കെടുത്തു.