കോട്ടയം : മാങ്ങാനത്ത് വൃദ്ധയും മകളും താമസിക്കുന്ന വില്ലയിൽ നിന്ന് 50 പവൻ സ്വർണാഭരണങ്ങൾ കവർന്നു. മാങ്ങാനം പാംസ് വില്ലയിൽ അമ്പുങ്കയത്ത് അന്നമ്മ തോമസിന്റെ (84) വീട്ടിലായിരുന്നു മോഷണം. ഇരുവരും ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. വീടിന്റെ മുൻ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. അന്നമ്മയും മകൾ നേഹയുമാണ് ഇവിടെ താമസിക്കുന്നത്. നേഹയുടെ ഭർത്താവ് വിദേശത്താണ്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ ആശുപത്രിയിൽ പോയത്. പുലർച്ചെ ആറോടെ തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുറിയിലെ സ്റ്റീൽ അലമാരയിലായിരുന്നു സ്വർണം. ഈസ്റ്റ് എസ്.എച്ച്.ഒ യു.ശ്രീജിത്തിന്റെ നേതൃത്തിൽ പൊലീസും, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. അടുത്തു പരിചയമുള്ളയാളാണ് മോഷ്ടാവെന്നാണ് നിഗനം. 24 മണിക്കൂറും സെക്യൂരിറ്റി ജീവനക്കാരനും ഇവിടെയുണ്ട്. പ്രധാന ഗേറ്റ് വഴിയല്ല മോഷ്ടാവ് ഉള്ളിൽ കടന്നതെന്ന നിഗമനത്തിലാണ് പൊലീസ്.