super-sonic-
റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച വയോജന കൂട്ടായ്മയും സൂപ്പർസോണിക് വാർഷികവും ഗാന്ധി ഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: സംസ്ഥാന വയോജന കൂട്ടായ്മയുടെ ഭാഗമായി സംസ്ഥാന റൈറ്റേഴ്സ് ഫോറം വയോജന കൂട്ടായ്മയും സൂപ്പർസോണിക് വാർഷികവും സംഘടിപ്പിച്ചു.സൂപ്പർ സോണിക് മിനി ഓഡിറ്രോറിയത്തിൽ നടന്ന പരിപാടി പത്തനാപുരം ഗാന്ധി ഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു.സൂപ്പ‌സോണിക് ചീഫ് എഡിറ്റർ അഡ്വ.പി.എസ് ചെറിയാൻ അദ്ധ്യക്ഷനായി.കല്ലറ മോഹനൻ,ബിജു തുണ്ടിയിൽ,ഭഗവതിനട വേണു,ഡി.വിശ്വനാഥൻ എന്നിവർ സംസാരിച്ചു. തോമസ് കുഞ്ഞു സ്വാഗതം പറഞ്ഞു.