വാഷിംഗ്ടൺ: സ്‌പേസ് എക്സിന്റെ ക്രൂ 10 ഡ്രാഗൺ പേടകദൗത്യം വിജയകരം. അഞ്ച് മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ കഴിഞ്ഞശേഷം നാലംഗ ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ തിരിച്ചെത്തി. പസിഫിക് സമുദ്രത്തിലാണ് എൻഡുറൻസ് എന്ന പേടകത്തിന്റെ ലാൻഡിംഗ് നടന്നത്. ബഹിരാകാശ നിലയത്തിൽ അഞ്ചുമാസം താമസിച്ചശേഷമാണ് അമേിക്ക, ജപ്പാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർ തിരിച്ചെത്തിയത്. ആൻ മക്ലെയ്ൻ, നിക്കോൾ അയേഴ്സ്, ടക്കൂയ ഒനിഷി, കിറിൽ പെസ്‌കൊവ് എന്നിവരാണ് ക്രൂ 10 ദൗത്യസംഘം. പുതിയ ക്രൂ 11 ദൗത്യസംഘം ഐഎസ്എസിൽ എത്തിയശേഷമാണ് ക്രൂ 10 ദൗത്യം ഭൂമിയിലേക്കുള്ള യാത്ര തുടങ്ങിയത്.