രാജ്യം എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടയിൽ ഒരു കൊച്ചുകുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അരുണാചൽ പ്രദേശിൽ നിന്നുള്ളതാണ് പെൺകുട്ടി.
എക്സിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സ്‌കൂൾ യൂണിഫോമിലാണ് പെൺകുട്ടി. കഴുത്തിൽ സ്‌കുൾ ഐഡിയുമുണ്ട്. കണ്ണുകൾ അടച്ചുപിടിച്ച്, അവൾ ദേശീയ ഗാനം ആലപിക്കുകയാണ്. അത്രയും ബഹുമാനത്തോടെ, അഭിമാനത്തോടെയാണ് ആ പെൺകുട്ടി ദേശീയ ഗാനം ആലപിക്കുന്നത്.
സ്‌കൂൾ അസംബ്ലിയിൽവച്ചാണ് ദേശീയ ഗാനം ആലപിക്കുന്നത്. പ്രദേശത്തെ എം എൽ എ മുച്ചു മിത്തിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വളരെപ്പെട്ടന്നുതന്നെ സംഭവം വൈറലാകുകയും ചെയ്തു. 'ഞാൻ ഇന്ത്യയാണ്, ഇന്ത്യ ഞാനാണ് എന്ന് ലോകത്തെ അറിയിക്കുകയാണ് കൊച്ചുകുട്ടി. ജയ് ഹിന്ദ്'- എന്ന അടിക്കുറിപ്പോടെയാണ് എം എൽ എ വീഡിയോ എക്‌സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
A little voice somewhere in Arunachal echoing a mighty nations anthem, letting the world know “I am India and India is me”. Jai Hind.@BJP4Arunachal @BJP4India @PemaKhanduBJP @TheAshokSinghal @KalingMoyongBJP pic.twitter.com/7RRjzRj6BR
— Mutchu Mithi (@Mutchu4) August 7, 2025
ഇതിനോടകം നാല് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി പേർ ലൈക്കും, കമന്റും ഷെയറുമൊക്കെ ചെയ്‌തിട്ടുണ്ട്. ഇതുപോലുള്ള കുട്ടികളിലാണ് ഇന്ത്യയുടെ ഭാവിയെന്ന് പറഞ്ഞുകൊണ്ട് ഒരുപാടുപേർ കൊച്ചുമിടുക്കിയെ അഭിനന്ദിച്ചിട്ടുണ്ട്.