ബോളിവുഡ് സൂപ്പർ താരം ശിൽപ ഷെട്ടിയുടെ സഹോദരിയാണ് നടിയും ഇന്റീരിയർ ഡിസൈനറുമായ ഷമിത ഷെട്ടി. നല്ലൊരു പങ്കാളിയെ കണ്ടുപിടിക്കാൻ സഹോദരിയോട് ഡേറ്റിംഗ് ആപ്പ് പരീക്ഷിക്കുന്നതിനെ പറ്റി ഉപദേശിച്ചിരിക്കുകയാണ് ശിൽപ ഷെട്ടി. ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ സീസൺ മൂന്നിന്റെ പുതിയ എപ്പിസോഡിലാണ് ഷമിതയോട് തമാശ രൂപത്തിൽ ശിൽപ ഇങ്ങനെ പറഞ്ഞത്.
രാകേഷ് ബാപതുമായി വേർപിരിഞ്ഞ ശേഷം സിംഗിളായി തുടരുകയാണ് ഷമിത. ബിഗ് ബോസ് ഒടിടി സെറ്റിൽ വച്ചാണ് രാകേഷിനെ ഷമിത ആദ്യമായി കാണുന്നത്. കുറച്ചുകാലം ഡേറ്റിംഗ് നടത്തിയ ശേഷം ഇരുവരും വേർപിരിയുകയായിരുന്നു.
ഷമിതയ്ക്ക് വേണ്ടി ഒരു വരനെ സജീവമായി അന്വേഷിക്കുന്നുണ്ടെന്നും, സാധ്യതയുള്ളവരോടൊക്കെ വിവാഹിതരാണോയെന്ന് ചോദിക്കുന്നുണ്ടെന്നും ശിൽപ വെളിപ്പെടുത്തി. അനുജത്തിക്ക് വേണ്ടി അവർ വിവാഹിതരാണോ എന്ന് ചോദിക്കാൻ തനിക്ക് ഒരു നാണക്കേടും തോന്നാറില്ല, യോഗ്യരായവരെ കണ്ടെത്താനാണ് ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് ശിൽപ പറയുന്നു.
ആകർഷകമായി സംസാരിക്കാൻ കഴിയുന്ന പുരുഷന്മാർ മതിപ്പുളവാക്കുമെന്നും ശിൽപ പറയുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് യഥാർത്ഥ പ്രണയം കണ്ടെത്തുന്നതിനെക്കുറിച്ചാണ് ഷമിതയുടെ പ്രതികരണം. പെട്ടെന്ന് കമ്മിറ്റഡ് ആകുന്നതിനേക്കാൾ നല്ലത് സിംഗിൾ ആയി തുടരുന്നതാണെന്നാണ് ഷമിതയുടെ അഭിപ്രായം.