തിരുവനന്തപുരം: സി.ഐ.ടി.യു നേതൃത്വത്തിലുള്ള റെയിൽവേ കൺസ്ട്രക്ഷൻ ലേബർ യൂണിയൻ( ആർ.സി.എൽ.യു )ജില്ലാ കൺവെൻഷൻ ചാല സി.ഐ.ടി.യു ഓഫീസിലെ കെ.അനിരുദ്ധൻ സ്മാരക ഹാളിൽ നടന്നു.
ജില്ലാ പ്രസിഡന്റ് ഡി.മോഹനൻ പതാക ഉയർത്തി. കൺവെൻഷൻ മുൻ എം.പി. ഡോ.എ.സമ്പത്ത് ഉദ്ഘാടനം ചെയ്തു. എ.അനിൽകുമാർ സ്വാഗതവും സെക്രട്ടറി ആർ.ശരത് ചന്ദ്രബാബു റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി.കെ.അച്യുതൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കെ.ജെ.ഐസക്ക് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.ആർ.ഇ.യു കേന്ദ്ര വൈസ് പ്രസിഡന്റ് എൻ.പത്മകുമാർ,ലോക്കോ റണ്ണിംഗ് സ്റ്റാഫ് നേതാവ് സി.എസ്.കിഷോർ തുടങ്ങിയവർ പങ്കെടുത്തു.
റെയിൽപാതയുടെ സുരക്ഷയും പാലങ്ങളുടെ ശേഷിയും വർദ്ധിപ്പിക്കണമെന്ന് കൺവെൻഷൻ പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു .ജില്ലാ പ്രസിഡന്റായി ഡി.മോഹനനെയും സെക്രട്ടറിയായി ആർ.ശരത് ചന്ദ്രബാബുവിനെയും തിരഞ്ഞെടുത്തു.