ss

തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് കൗൺസിലിന്റെ യോഗം ജില്ലാ പ്രസിഡന്റ് ആമച്ചൽ ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്തു.

വർക്കിംഗ് പ്രസിഡന്റുമാരായ ശ്രീകാര്യം എം.എ. കരീം, എ.എൽ.എം കാസിം,കെ.ഫസിൽ,കള്ളോട് ബുഖാരി,വൈ.അബ്ദുൽ റഷീദ്, അബ്ദുൽ അസീസ് മുസ്ലിയാർ,മുഹമ്മദ് ബഷീർ ബാബു,വിഴിഞ്ഞം ഹനീഫ്,പാച്ചല്ലൂർ സിറാജ്,എം.എ.ജലീൽ,​ബീമാപള്ളി സക്കീർ തുടങ്ങിയവർ പങ്കെടുത്തു.

കേരള മുസ്ലിം ജമാഅത്ത് കൗൺസിലിന്റെ ഒരു മാസത്തെ നബി ദിനാചരണത്തിന്റെ ഭാഗമായി നബിദിന സന്ദേശ പ്രകാശനം 12ന് രാവിലെ 11ന് തിരുവനന്തപുരത്ത് മന്ത്രി പി. പ്രസാദ് നിർവഹിക്കും.