സുമതി വളവ് 2 ദ ഒർജിൻ എന്നാണ് പേര്
പ്രേക്ഷകരുടെ വൻ സ്വീകാര്യതയോടെ ഹൗസ്ഫുൾ ഷോകളുമായി രണ്ടാം വാരത്തിലേക്ക് കുതിക്കുന്ന സുമതി വളവിന് രണ്ടാം ഭാഗം. സുമതി വളവ് 2 ദ ഒർജിൻ എന്നാണ് പേര് . വിഷ്ണു ശശി ശങ്കർ ആണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.മാളികപ്പുറം, സുമതി വളവ്, ആനന്ദ് ശ്രീബാല, പത്താം വളവ്, നൈറ്റ് റൈഡ്, കടാവർ എന്നീ ചിത്രങ്ങൾക്ക് ശേഷം അഭിലാഷ് പിള്ളയാണ് സുമതി വളവ് 2 ന് രചന നിർവഹിക്കുന്നത്. രഞ്ജിൻ രാജ് ആണ് സംഗീതം.തെന്നിന്ത്യയിലെ പ്രഗത്ഭ താരങ്ങൾ അണിനിരക്കും.
മായയും അത്ഭുതങ്ങളും നിറഞ്ഞ അജ്ഞാത ലോകമാണ് സുമതി വളവ്. ആ വളവിലെ മായാവിസ്മയങ്ങൾ സുമതി വളവ് രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകരിലേക്കെത്തും. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നാണ് നിർമ്മാണം.ബൈജു ഗോപാലൻ, വി. സി. പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ്. കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ.
അതേസമയം
പത്താം ദിനത്തോട് അടുക്കുമ്പോൾ ഇരുപതു കോടി ആഗോള കളക്ഷനിലേക്ക് കുതിക്കുകയാണ് സുമതി വളവ്.
പി. ആർ. ഒ പ്രതീഷ് ശേഖർ.