തിരുവനന്തപുരം : തുണ്ടത്തിൽ സ്കൂളിൽ നടന്ന സംസ്ഥാന സീനിയർ പുരുഷ വനിത ഫാസ്റ്റ് ഫൈവ് നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ല ഇരട്ടക്കിരീടം നേടി. പെൺകുട്ടികളുടെ ഫൈനലിൽ എറണാകുളത്തെ 29-25 എന്ന സ്കോറിനാണ് തൃശൂർ കീഴടക്കിയത്. പുരുഷ വിഭാഗത്തിൽ എറണാകുളത്തെലും തൃശൂരാണ് ജേതാക്കളായത്. ഫൈനലിൽ മലപ്പുറത്തിനെയാണ് പരാജയപ്പെടുത്തിയത്. സമാപന ചടങ്ങിൽ സംസ്ഥാന നെറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് എസ്.നജുമുദീൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ജില്ലാ നെറ്റ് ബാൾ അസോസിയേഷൻ പ്രസിഡന്റ് എസ്. ശശിധരൻ നായർ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ജൂഡ് ആന്റണി, സ്കോട്ടിഷ് സ്കൂൾ പ്രിൻസിപ്പൽ പങ്കജ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എ.എം.കെ നിസാർ, അസോസിയേഷൻ സെക്രട്ടറി ശില്പ, സാബിറ യുപി തുടങ്ങിയവർ സംസാരിച്ചു
മിലൻ എ സജു, ശിൽപ്പ,നിധിൻ, ആദിത്യ എന്നിവരെ മികച്ച കളിക്കാരായി തെരഞ്ഞെടുത്തു.