ന്യൂഡൽഹി : രണ്ട് പതിറ്റാണ്ടിന് ശേഷം അണ്ടർ 20 വനിതാ ഏഷ്യൻകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ കളിക്കാൻ യോഗ്യത നേടി ഇന്ത്യൻ ടീം. ഇന്നലെ നടന്ന യോഗ്യതാ ടൂർണമെന്റിലെ അവസാന മത്സരത്തിൽ മ്യാൻമാറിനെ 1-0ത്തിന് കീഴടക്കിയാണ് ഇന്ത്യ യോഗ്യത നേടിയത്.27-ാം മിനിട്ടിൽ പൂജ നേടിയ ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. 2006ലാണ് ഇതിനുമുമ്പ് ഇന്ത്യ ഏഷ്യൻകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ കളിച്ചത്.