പാലക്കാട്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും നിലവിൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തില്ല. നിവൃത്തിയില്ലെങ്കിൽ മാത്രമെ നിരക്ക് വർദ്ധിപ്പിക്കുകയുള്ളു. വൈദ്യുതി വാങ്ങാനുള്ള കരാറുകൾ തുടരും. നിലവിലെ സാഹചര്യത്തിൽ ഹ്രസ്വകാല കരാറുകൾ തന്നെ മതിയാവും. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കും. റെഗുലേറ്ററി കമ്മീഷൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വൈദ്യുതി കമ്പനികൾക്ക് നൽകാനുള്ള തുക ഉടൻ നൽകാൻ സുപ്രീം കോടതി ഉത്തരവുണ്ട്. അത് നിരക്ക് വർദ്ധിപ്പിക്കാതെ കൊടുത്ത് തീർക്കാൻ സാധിക്കുമെന്നും കെ.കൃഷ്ണൻകുട്ടി പറഞ്ഞു.