ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളുണ്ട്. അതിൽ ഓരോ നക്ഷത്രക്കാർക്കും അവരുടേതായ പ്രത്യേകതകളുണ്ട്. അതിൽ ചില നക്ഷത്രക്കാർ എന്തുകാര്യം പറഞ്ഞാലും അത് അതേപടി നടക്കും. അതിനാൽ, ഇവരെ കരിനാക്കുകാരെന്നും പറയുന്നു. ഇവർ പറയുന്ന നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും അച്ചട്ടാണ്. എന്നാൽ ഇതൊന്നും ഇവർ മനഃപൂർവം പറയുന്ന കാര്യങ്ങളല്ല. അറിയാതെ പറഞ്ഞുപോകുന്ന കാര്യങ്ങളാണ് സംഭവിക്കുക. ഈ നക്ഷത്രക്കാർ ആരൊക്കെയെന്നും അവരുടെ മറ്റ് പ്രത്യേകതകളും നോക്കാം.
ഭരണി - കുടുംബത്തിന് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുന്നവർ എന്നാണ് ഈ നക്ഷത്രക്കാരെ പൊതുവെ പറയാറുള്ളത്. ഈ നക്ഷത്രക്കാർ ജനിക്കുമ്പോൾ തന്നെ മാതാപിതാക്കൾക്ക് ജോലി അല്ലെങ്കിൽ സമ്പത്ത് ലഭിക്കും. ഇവർ പറയുന്ന മിക്കവാറും കാര്യങ്ങളും അതേപടി നടക്കും.
അവിട്ടം - സമ്പത്ത് ഈ നക്ഷത്രക്കാരെ തേടിയെത്തും. ഇവർക്ക് ലോട്ടറിയടിക്കാൻ പോലും ഭാഗ്യമുണ്ട്. ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നേടിയെടുക്കാനുള്ള കഴിവ് ഈ നക്ഷത്രക്കാർക്കുണ്ട്. ഉറച്ച തീരുമാനമുള്ള ഇവർ മറ്റുള്ളവർ പറയുന്നതുകേട്ട് അഭിപ്രായം മാറ്റാറില്ല. ഇവർ പറയുന്ന മിക്കവാറും കാര്യങ്ങളും അതേപടി നടക്കാറുണ്ട്. അതിനാൽ, കരിനാക്കുകാർ എന്ന വിളിപ്പേരും ഇവർക്കുണ്ടാകാറുണ്ട്.
പുണർതം - അടുത്ത നക്ഷത്രം പുണർതമാണ്. ഇവർക്ക് ജീവിതത്തിൽ ഏറെ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരാറുണ്ട്. എന്നാൽ, ഇതിനെയെല്ലാം തരണം ചെയ്ത് വിജയം കൈവരിക്കാൻ ഇവർക്ക് സാധിക്കും. ഇവർ തമാശയ്ക്ക് പറയുന്ന കാര്യങ്ങൾ പോലും അതേപടി നടക്കാറുണ്ട്.