ഈ കാലഘട്ടത്തിൽ സൺസ്ക്രീൻ ഉപയോഗിക്കാത്തവർ കുറവാണ്. ആൾട്രാ വയലറ്റ് രശ്മികൾ മൂലം ഉണ്ടാക്കുന്ന ചർമ്മപ്രശ്നം അകറ്റാനാണ് നാം സൺസ്‌ക്രീൻ ഉപയോഗിക്കുന്നത്. യുവി രശ്മികളിൽ 80 ശതമാനവും ഭൂമിയിലേക്ക് പതിക്കുന്നു. ഇവ ചർമ്മത്തിൽ പതിക്കുന്നുണ്ട്. ചർമ്മത്തിലെ ടാൻ അകറ്റാൻ സൺസ്ക്രീൻ പുരട്ടണം. പലരും മാർക്കറ്റിൽ നിന്ന് വില കൂടിയ സൺസ്ക്രീനാണ് വാങ്ങി ഉപയോഗിക്കുന്നത്. എന്നാൽ വീട്ടിൽ തന്നെ ഇവ തയ്യാറാക്കാം. അത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് അൽപം വെള്ളം ഒഴിക്കാം. അതിലേക്ക് ചെറിയ ഒരു ഹീറ്റ് പ്രൂഫ് ബൗൾ വയ്ക്കാം. എന്നിട്ട് കാൽ കപ്പ് വെളിച്ചെണ്ണ, കാൽ കപ്പ് ഷിയാബട്ടർ, ബീവാക്സ് എന്നിവ അതിലേക്ക് ചേർക്കുക. ഇടത്തരം തീയിൽ ഇത് ഇളക്കി അലിയിച്ചെടുക്കാം. ശേഷം അടുപ്പിൽ നിന്നും മാറ്റി തണുക്കാൻ വയ്ക്കാം. ഒരു ടേബിൾ സ്പൂൺ സിങ്ക് ഓക്സെെഡും ഏതാനും തുള്ളി റോസ്‌വാട്ടറോ ലാവൻഡർ ഓയിലോ അതിലേയ്ക്ക് ചേർക്കാം. എല്ലാം യോജിപ്പിച്ചശേഷം ഇത് വൃത്തിയുള്ള വായുസഞ്ചാരമില്ലാത്ത ഒരു പാത്രത്തിലേക്ക് മാറ്റി സൂക്ഷിക്കാം. ആവശ്യാനരസരണം പുറത്തുപോകുമ്പോൾ പുരട്ടിയാൽ മതി. ഈ സൺസ്ക്രീൻ ഉപയോഗിക്കുന്നതിന് മുൻപ് അലർജി ഇല്ലെന്ന് ഉറപ്പ് വരുത്തുക.