തിരുവനന്തപുരം: പൊലീസ് പെൻഷണേഴ്സിന്റെ ജില്ലാതല ഓണാഘോഷത്തിൽ വിശിഷ്ടാതിഥിയാകുന്നത് 105കാരനായ പെൻഷണർ. 50 കൊല്ലം മുൻപ് സർവീസിൽ നിന്ന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായ അപ്പുക്കുട്ടൻ നായരാണ് വിശിഷ്ടാതിഥിയായെത്തുന്നത്. സേനയിലെ ഏറ്രവും പ്രായമുള്ള പെൻഷണറാണ്.പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ 29ന് സംഘടിപ്പിക്കുന്ന ഓണാഘോഷത്തിലേയ്ക്ക് ക്ഷണിക്കാൻ ഭാരവാഹികൾ വീട്ടിലെത്തിയിരുന്നു.കാട്ടാക്കട എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിലാണ് ഓണാഘോഷം.
ജില്ലാപ്രസിഡന്റ് സുദർശനൻ നായർ,ജയചന്ദ്രൻ,സുകേഷ്,ജില്ലാ രക്ഷാധികാരി പ്രഭാകരൻ നായർ എന്നിവർ ക്ഷണക്കത്ത് കൈമാറി.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജനറൽ സെക്രട്ടറി കെ.രാജൻ മുഖ്യപ്രഭാഷണം നടത്തും.