തിരുവനന്തപുരം: പൂജപ്പുര എല്‍.ബി.എസ് വനിത എന്‍ജിനീയറിംഗ് കോളജിലെ ഒന്നാം വര്‍ഷ പ്രവേശന ഉദ്ഘാടനം ആഗസ്റ്റ് 13ന് രാവിലെ 9.30ന് കോളേജ് ആഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണര്‍ അരുണ്‍ എസ്. നായരാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
എല്‍ബിഎസ് സെന്റര്‍ ഡയറക്ടര്‍ എം അബ്ദുള്‍ റഹിമാന്‍ അദ്ധ്യക്ഷത വഹിക്കും. വിദ്യാര്‍ഥിനികള്‍ മാതാപിതാക്കള്‍ക്കൊപ്പം 13ന് രാവിലെ ഒമ്പതിന് എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.