എബ്രഹാം ലിങ്കൺ പ്രസിഡന്റ്, അജയ് തുണ്ടത്തിൽ സെക്രട്ടറി
ഫെഫ്ക പി.ആർ.ഒ യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. എബ്രഹാം ലിങ്കൺ ആണ് പ്രസിഡന്റ്. സെക്രട്ടറി: അജയ് തുണ്ടത്തിൽ. ട്രഷറർ: മഞ്ജു ഗോപിനാഥ്. ആതിര ദിൽജിത്ത് വൈസ് പ്രസിഡന്റായും , പി.ശിവപ്രസാദ് ജോയിന്റ് സെക്രട്ടറിയായും എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായി വാഴൂർ ജോസ്, സി.കെ.അജയ്കുമാർ, പ്രതീഷ് ശേഖർ, അഞ്ജു അഷറഫ്, ബിജു പുത്തൂർ, റഹിം പനവൂർ, എം.കെ ഷെജിൻ , പി.ആർ സുമേരൻ എന്നിവരെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും ഫെഫ്ക ചെയർമാനും സംവിധായകനുമായ സിബി മലയിൽ ഉദ്ഘാടനം ചെയ്തു.