തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് മരണം. രണ്ട് മത്സ്യത്തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്. അഞ്ചുതെങ്ങ് സ്വദേശികളായ മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചുപേർ ഉണ്ടായിരുന്ന വള്ളം അപകടത്തിൽപ്പെടുകയായിരുന്നു. മൂന്ന് പേർ രക്ഷപ്പെട്ടു. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ അനുവിന്റെ ഉടമസ്ഥതയിലുള്ള കർമ്മല മാതാ എന്ന വള്ളമാണ് മറിഞ്ഞത്. ശക്തമായ തിരയാണ് അപകടത്തിന് കാരണമായത്.
ഇന്നലെയാണ് മത്സ്യബന്ധനത്തിനായി പോയ ബോട്ട് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുിടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം താമസിയാതെ ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടത്തിൽ ഇന്ന് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുമെന്നും വിവരമുണ്ട്.