woman

കോട്ടയം: ലൈംഗികാതിക്രമ കേസിൽ മുൻ ഡിഎംഒ അറസ്റ്റിൽ. കോട്ടയം മുൻ ഡി എം ഒയായ പാലാ സ്വദേശി പി എൻ രാഘവനാണ് അറസ്റ്റിലായത്. ഇരുപത്തിനാലുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. പാലായിലെ ക്ലിനിക്കിലെത്തിയപ്പോൾ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി.

ചികിത്സയ്ക്കായി ഇന്നലെയാണ് യുവതി രാഘവന്റെ ക്ലിനിക്കിലെത്തിയത്. ചികിത്സയ്ക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇന്ന് രാവിലെയോടെയാണ് രാഘവനെ അറസ്റ്റ് ചെയ്‌തത്.